കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി

ആലങ്ങാട്: കാട്ടുപന്നിയെ കിണറ്റിൽ വീണനിലയിൽ കണ്ടെത്തി. പാനായിക്കുളം മില്ലുപടി മൈതാനി മസ്ജിദിന് സമീപത്തെ വീട്ടിലെ കിണറ്റിൽ ശനിയാഴ്ച രാവിലെയാണ് കണ്ടത്. നാല് വയസ്സുള്ള കാട്ടുപന്നിക്ക് 60 കിലോയുണ്ട്. വിവരം നാട്ടുകാർ കോടനാട്ടെ വനം വകുപ്പ് അധികൃതരെ അറിയിച്ചു.

ഉച്ചയോടെ സ്ഥലത്തെത്തിയ ഫോറസ്​റ്റ്​ ഉദ്യോഗസ്ഥർ കാട്ടുപന്നിയെ കരക്ക്​ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കാട്ടിലേക്ക് വിട്ടു.

സ്പെഷൽ ഫോറസ്​റ്റ്​ ഓഫിസർ ജെ.ബി. സാബു, ബി.എഫ്.ഒ അൻവർ സാദിഖ്, വാച്ചർ ബെന്നി ദേവസി എന്നിവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - Rescued wild boar that fell into the well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.