അങ്കമാലി: തുറവൂര്‍ കിടങ്ങൂര്‍ ചേറുംകവലയില് കൃഷിയിടം നികത്തി സ്വകാര്യ വ്യക്തികള്‍ റോഡ് നിർമിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നു. പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ബി.ടി.ആര് പ്രകാരം നിലമായ പാടശേഖരത്തിൽ തോട് മണ്ണിട്ട് നികത്തിയാണ് റോഡുണ്ടാക്കാൻ നീക്കം. കഴിഞ്ഞ പ്രളയങ്ങളില്‍ പത്തടിയോളം ഉയരത്തില്‍ മുങ്ങിയ പ്രദേശമാണിവിടം. പാടം നികത്താന്‍ നേരത്തേ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് അവധി ദിവസങ്ങളില്‍ പാടം നികത്തുന്നതെന്നാണ് ആരോപണം.
കൃഷിയിടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം കൃഷി ഓഫിസറെത്തി സ്റ്റോപ് മെമ്മോ നല്കി നിർമാണം നിര്‍ത്തിവെപ്പിച്ചു. എന്നാല്‍, അതവഗണിച്ച് നിർമാണം വീണ്ടും ആരംഭിച്ചതോടെ താലൂക്ക് തഹസില്‍ദാറും സ്ഥലത്തത്തെി നിയമലംഘനം തടയാന്‍ കര്‍ശന നിർദേശം നല്കി. എന്നാല്‍, ലോക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റും ലംഘിച്ച് തിങ്കളാഴ്ച രാവിലെ വീണ്ടും റോഡ് നിര്‍മിക്കാന്‍ നീക്കം ആരംഭിച്ചതോടെയാണ് സി.പി.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്.
നിയമലംഘനം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്ന് സി.പി.ഐ അങ്കമാലി മണ്ഡലം സെക്രട്ടറി സി.ബി. രാജന് പറഞ്ഞു. അതേസമയം പഞ്ചായത്ത് ആസ്തി രജിസ്റ്റര്‍ പ്രകാരം തോടിന് മൂന്നര മീറ്റര്‍ വീതിയുണ്ടെന്ന് ഭൂവുടമകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.