കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യത്തിൽനിന്ന് ൈവദ്യുതി ഉൽപാദിപ്പിക്കാനുള്ള പ്ലാൻറ് സ്ഥാപിക്കാൻ സർക്കാർ വിളിച്ച ടെൻഡറിൽ ഒഴിവാക്കിയ കമ്പനിയും. പ്രവർത്തനം കാര്യക്ഷമമല്ലെന്ന് കണ്ട് സർക്കാർ പുറത്താക്കിയ യു.കെ ആസ്ഥാനമായ ജി.ജെ ഇക്കോ പവർ എന്ന കമ്പനിയാണ് പുതിയ പേരിൽ വീണ്ടും ടെൻഡറിൽ പെങ്കടുത്തത്.
ജി.ജെ ഇക്കോ പവർ കമ്പനിയുമായി ഉണ്ടാക്കിയ കരാർ മേയ് രണ്ടിനാണ് സർക്കാർ റദ്ദാക്കിയത്. ഇതിനുപിന്നാലെയാണ് സർക്കാർ പുതിയ ടെൻഡർ ക്ഷണിച്ചത്. കോർപറേഷെൻറ 27 ഏക്കർ സ്ഥലം വിട്ടുകൊടുത്താണ് പുതിയ കമ്പനിക്ക് മാലിന്യസംസ്കരണത്തിന് അനുമതി നൽകുക.
2016 ലാണ് കോർപറേഷനും ജി.ജെ ഇക്കോ പവർ കമ്പനിയും ഒപ്പിട്ടത്.
ഒന്നര വർഷത്തിനകം പ്ലാൻറ് നിർമിക്കുമെന്നായിരുന്നു കരാർ. ബ്രഹ്മപുരത്തെ 20 ഏക്കർ സ്ഥലം കമ്പനിക്ക് പാട്ടത്തിന് നൽകി. സ്ഥലത്തിൽ ഉടമസ്ഥാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യം കോർപറേഷൻ കൗൺസിലിെൻറ എതിർപ്പ് മറികടന്നാണ് സർക്കാർ അംഗീകരിച്ചത്. കരാർ ഒപ്പുെവച്ച് 180 ദിവസത്തിനുള്ളിൽ സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖകൾ കമ്പനി ഹാജരാക്കാമെന്നായിരുന്നു ധാരണ. എന്നാൽ, 1400 ദിവസം കഴിഞ്ഞിട്ടും രേഖകൾ നൽകിയില്ല. ഇതോടെയാണ് കരാർ റദ്ദാക്കിയത്.പരിസ്ഥിതി വകുപ്പിേൻറതുൾപ്പെടെ 21 സർട്ടിഫിക്കറ്റ ആവശ്യമായിരുെന്നന്നും ഇത് ലഭിക്കാനുണ്ടായ കാലതാമസം പദ്ധതി വൈകാൻ കാരണമായെന്നാണ് കമ്പനി വ്യക്തമാക്കിയത്.
ബോർഡ് അംഗങ്ങൾ ലോക്ഡൗണിൽ വിദേശത്ത് കുടുങ്ങിയതിനാൽ സാമ്പത്തികശേഷി കാണിക്കാൻ സാവകാശം നൽകണമെന്ന അഭ്യർഥനയും സർക്കാർ നിരസിച്ചു. അതേസമയം, ജി.ജെ ഇക്കോ പവർ കമ്പനിക്ക് സർക്കാർ അയോഗ്യത കൽപിച്ചിട്ടില്ല.കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കൊല്ലം നഗരങ്ങളിൽ ആധുനിക പ്ലാൻറ് നിർമിക്കാനുള്ള ടെൻഡർ നടപടി പൂർത്തിയാക്കിയ കെ.എസ്.ഐ.ഡി.സിക്കാണ് ബ്രഹ്മപുരവും സർക്കാർ ഇപ്പോൾ വിട്ടുകൊടുത്തിരിക്കുന്നത്. അവരാണ് ടെൻഡറിലൂടെ പുതിയ കമ്പനിയെ കണ്ടെത്തുക. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന പദ്ധതിയുടെ ടെൻഡറിൽ 10 കമ്പനി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.