കൊച്ചി/മട്ടാഞ്ചേരി : ട്രിപിൾ ലോക്ഡൗൺ പ്രഖ്യാപിച്ച ചെല്ലാനം പഞ്ചായത്തിൽ കോവിഡ് പരിശോധന കർശനമാക്കുന്നതിെൻറ ഭാഗമായി പ്രത്യേകസംഘത്തെ ചുമതലപ്പെടുത്താൻ മന്ത്രി വി.എസ്. സുനിൽകുമാറിെൻറ അധ്യക്ഷതയിൽ ചേർന്ന ജില്ലതല കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി. ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ പ്രത്യേക നോഡൽ ഓഫിസർക്ക് ചുമതല നൽകും.
ഇവിടുത്തെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിനോട് ചേർന്നും പരിശോധനക്ക് സൗകര്യം ഒരുക്കും. ബോധവത്കരണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ശനിയാഴ്ച പ്രദേശത്ത് സപ്ലൈകോയുടെ മൊബൈൽ വാഹനവും ഹോർട്ടികോർപിെൻറ അഞ്ചുവാഹനവും പ്രവർത്തിക്കും. ഇതുവരെ 10,940 കിലോ അരി വിതരണം ചെയ്തു.
ജില്ലയിൽ അനധികൃത മത്സ്യവിൽപന നിരോധിക്കാൻ തീരുമാനിച്ചു. ആൾക്കൂട്ടമുണ്ടാവുന്ന സാഹചര്യത്തിലാണ് നിരോധനം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കുന്ന കോവിഡ് എഫ്.എൽ.ടി.സികളിൽ രണ്ടായിരത്തിലേറെ ബെഡുകൾ സജ്ജമായിട്ടുണ്ട്.
കലക്ടർ എസ്. സുഹാസ്, എഫ്.എൽ.ടി.സികളുടെ ചുമതലയുള്ള ജെറോമിക് ജോർജ്, സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, അസി. കലക്ടർ രാഹുൽ കൃഷ്ണശർമ, റൂറൽ എസ്.പി കെ. കാർത്തിക്, ഡി.സി.പി ജി പൂങ്കുഴലി, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ, ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാജക്റ്റ് ഓഫിസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ അവലോകനയോഗത്തിൽ പങ്കെടുത്തു.
കോർപറേഷൻ നേതൃത്വത്തിൽ മട്ടാഞ്ചേരിയിലും പള്ളുരുത്തിയിലും ആരംഭിക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളുടെ ഒരുക്കം പുരോഗമിക്കുകയാണ്. മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ടൗൺ ഹാൾ, പള്ളുരുത്തി കച്ചേരിപടി കമ്യുണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് സെൻറർ പ്രവർത്തിക്കുക . 100 കിടക്കകൾ വീതമാണ് ഇവിടെ ഉണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.