കൊച്ചി: ലോക്ഡൗൺ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി സിറ്റി പൊലീസ്. ബുധനാഴ്ച ഉച്ചയോടെ ബ്രോഡ്വേയിൽ സെൻട്രൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് ഹോട്ടൽ നിബന്ധന ലംഘിച്ച് പ്രവർത്തിച്ചതായി കണ്ടെത്തി. ഹോട്ടലിന് അകത്തും പുറത്തും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന 28 പേരെ അറസ്റ്റ് ചെയ്തു.
രാത്രി അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് പരിശോധന ആരംഭിച്ചിരുന്നു. ഇതിെൻറ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ഏഴ് മുതൽ രാത്രി 10 വരെ നടന്ന പരിശോധനയിൽ 180 കേസ് രജിസ്റ്റർ ചെയ്യുകയും 250 പേരെ അറസ്റ്റും െചയ്തു.
140 വാഹനം പിടിച്ചെടുത്തു. വൈകീട്ട് ഏഴിന് ശേഷം തുറന്ന് പ്രവർത്തിച്ച കടകളും ഇതിൽ ഉൾപ്പെടും. സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ, ഡി.സി.പി ജി. പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രി പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.