കേരളത്തിലെ ഗ്രാമങ്ങളെക്കുറിച്ച് പഠിക്കാൻ എടവനക്കാടെത്തിയ മേഘാലയൻ സംഘത്തിന് പഞ്ചായത്ത് ഓഫിസിൽ നൽകിയ സ്വീകരണം

ഗ്രാമവികസനം പഠിക്കാൻ മേഘാലയ സംഘം എടവനക്കാട്ട്

എ​ട​വ​ന​ക്കാ​ട്: കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളു​ടെ വി​ക​സ​ന പു​രോ​ഗ​തി പ​ഠി​ക്കാ​ന്‍ മേ​ഘാ​ല​യ​ന്‍ സം​ഘം എ​ട​വ​ന​ക്കാ​ട്ടെ​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ​ത്തി​യ 24 പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ പ്ര​സി​ഡ​ന്റ് അ​സീ​ന അ​ബ്ദു​സ്സ​ലാം, വൈ​സ് പ്ര​സി​ഡ​ന്റ് വി.​കെ. ഇ​ക്ബാ​ല്‍, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു. പ​രു​ന്ത് നൃ​ത്തം അ​വ​ത​രി​പ്പി​ച്ചാ​ണ് സം​ഘ​ത്തെ വ​ര​വേ​റ്റ​ത്.

ഭൂ​പ്ര​കൃ​തി, കാ​ലാ​വ​സ്ഥ​യു​ടെ വ്യ​തി​യാ​നം, കാ​ര്‍ഷി​ക വി​ക​സ​നം, തൊ​ഴി​ലു​റ​പ്പ്​ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ​വ പ​ഠി​ക്കാ​നാ​ണ് മേ​ഘാ​ല​യ​യി​ലെ കു​ബെ​ന​വൊ​ളെ​ന്റ് ഷു​ള്ളാ​യി, ബ​ന്റി​ഷ​താ​ബാ​ഹ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ​ത്. തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. കു​ടും​ബ​ശ്രീ മി​ഷ​ന്‍ എ​ന്‍.​ആ​ര്‍.​ഒ​മാ​രാ​യ മാ​യ ശ​ശി​ധ​ര​ന്‍, മി​നി വ​ര്‍ഗീ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തെ ന​യി​ച്ച​ത്.

Tags:    
News Summary - Meghalaya Sangam Edavanakkat to study rural development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.