ടാ​റി​ങ്​ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് മേ​ൽ​ഭാ​ഗ​ത്ത് വി​ള്ള​ലു​ക​ൾ വീ​ണ

എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് പാ​ലം

ചാ​ത്ത​ങ്ങാ​ട് പാലത്തിന്‍റെ സ്ലാബ് തകർന്നു; അപകട ഭീഷണിയിൽ വാഹന യാത്ര

എ​ട​വ​ന​ക്കാ​ട്: ടാ​റി​ങ്​ സം​ബ​ന്ധി​ച്ച് ഇ​രു വ​കു​​പ്പു​ക​ൾ ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട് പാ​ല​ത്തി​ന്‍റെ മേ​ൽ ഭാ​ഗ​ത്തെ സ്ലാ​ബ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി. ടാ​റി​ങ്ങി​നെ ചൊ​ല്ലി പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗ​വും പാ​ലം വി​ഭാ​ഗ​വും ത​മ്മി​ലാ​ണ്​ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​ത്.

സ്ലാ​ബ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്​ പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ൽ പു​ന​ർ​നി​ർ​മി​ച്ച എ​ട്ട് പാ​ല​ങ്ങ​ളു​ടെ​യും അ​വ​സ്ഥ സ​മാ​ന​മാ​ണ്. ഏ​താ​ണ്ട് 10 വ​ർ​ഷം​മു​മ്പ് ജി​ഡ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​പാ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​മി​ച്ച​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഏ​റെ താ​മ​സി​യാ​തെ എ​ല്ലാം ഗ​താ​ഗ​ത​ത്തി​ന്​ തു​റ​ന്നു ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പാ​ലം നി​ർ​മാ​ണ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​ക​ട്ടെ പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന സ്ലാ​ബി​ന്​ മു​ക​ളി​ൽ ടാ​റി​ങ്​ ന​ട​ത്തി​യി​ല്ല. ഇ​ത് റോ​ഡ് വി​ഭാ​ഗ​ത്തി​ന്‍റെ പ​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ടാ​റി​ങ്​ ഒ​ഴി​വാ​ക്കി​യ​ത്. ഇ​തി​നെ​തി​രെ ആ​ക്ഷേ​പ​മു​യ​ർ​ന്നെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പാ​ല​ത്തി​ന്‍റെ മേ​ൽ സ്ലാ​ബു​ക​ളി​ൽ വി​ള്ള​ൽ വീ​ഴാ​ൻ തു​ട​ങ്ങി. ചി​ല പാ​ല​ങ്ങ​ളി​ലെ വി​ള്ള​ലു​ക​ൾ ഗു​രു​ത​ര​മാ​യ​തോ​ടെ ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​യി. എ​ന്നി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങി​യി​ല്ല.

പ​ള്ളി​പ്പു​റം കോ​ൺ​െ​വ​ന്‍റ്​ പാ​ല​ത്തി​ലും ക​രു​ത്ത​ല പാ​ല​ത്തി​ലും കോ​ൺ​ക്രീ​റ്റി​ന്​ ഉ​പ​യോ​ഗി​ച്ച ക​മ്പി​ക​ൾ പു​റ​ത്തേ​ക്ക് ക​ണ്ടു തു​ട​ങ്ങി​യ​തോ​ടെ അ​ധി​കൃ​ത​ർ ഈ ​ര​ണ്ട് പാ​ല​ങ്ങ​ളി​ൽ മാ​ത്രം ടാ​ർ കൊ​ണ്ട് ഓ​ട്ട​ക​ൾ അ​ട​ച്ചു. മ​റ്റു പാ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​പ്പോ​ൾ ചാ​ത്ത​ങ്ങാ​ട് പാ​ല​ത്തി​ലെ വി​ള്ള​ൽ മു​മ്പ​ത്തെ​ക്കാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ക​യാ​ണ്. എ​ന്നി​ട്ടും പൊ​തു​മ​രാ​മ​ത്ത് മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags:    
News Summary - Slab of Chathangad Bridge collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.