ഡ്രൈവറായി എം.പി; കുട്ടികൾക്ക് കൗതുകം
text_fieldsഎടവനക്കാട്: പുത്തന്‍ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്ത ഹൈബി ഈഡൻ തിരക്കേറിയ വൈപ്പിന്‍- മുനമ്പം റോഡില്‍ ബസോടിച്ചത് കണ്ട് വിദ്യാർഥികളും അധ്യാപകരും അമ്പരന്നു.എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സ്നേഹനിര്‍ഭരമായ ആവശ്യം പരിഗണിച്ചാണ് ഹൈബി ഡ്രൈവിങ് സീറ്റിലേക്കിരുന്നത്. നായരമ്പലം ഭാഗത്തേക്കുള്ള സ്കൂൾ ബസിന്റെ ആദ്യ യാത്ര എം.പി ഗംഭീരമാക്കി.
എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ബസ് വാങ്ങി നല്‍കിയത്. സ്കൂള്‍ ബാന്‍ഡ് സംഘവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും ജൂനിയര്‍ റെഡ്ക്രോസ് കേഡറ്റുകളും ചേര്‍ന്ന് സല്യൂട്ട് നല്കി എം.പിയെ സ്വീകരിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം ഹൈബി ഈഡന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജ്ജ്, ജില്ല പഞ്ചായത്ത് അംഗം കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എന്‍. തങ്കരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാല്‍, പഞ്ചായത്ത് അംഗം കെ.ജെ. ആല്‍ബി എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി. രത്നകല സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.എ. അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.