കളമശ്ശേരി: തെരഞ്ഞെടുപ്പ് ആയപ്പോൾ മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാർഥികൾക്ക് വീടിന് മുന്നിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കി സക്കീർ.
കുഞ്ഞുന്നാൾ മുതൽ കളിക്കൂട്ടുകാരായിരുന്നവർവരെ മത്സരരംഗത്ത് വന്നതോടെ ഒരാളോടും വിദ്വേഷമില്ലാതെ എല്ലാവർക്കും വീടിനുമുന്നിൽതന്നെ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഏലൂർ ഡിപ്പോ റോഡിൽ പാട്ടുപുരയ്ക്കൽ കേനോത്ത് വീട്ടിൽ സി.കെ. സക്കീർ.
പൊതുനിരത്തിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് വന്നതോടെ ആ ഘട്ടം മുതൽ വീടിനുമുന്നിൽ ബോർഡുകൾ സ്ഥാപിക്കാൻ സക്കീർ അനുമതി നൽകി.
യു.ഡി.എഫ് സ്ഥാനാർഥി ഷാജഹാൻ കവലയ്ക്കൽ, എൽ.ഡി.എഫ് സ്ഥാനാർഥി എ.ഡി. സുജിൽ, എൻ.ഡി.എയുടെ സുരേഷ് മംഗലം എന്നിവരുടെ ബോർഡുകളാണ് വീട്ടുവളപ്പിൽ നിറഞ്ഞു നിൽക്കുന്നത്.
മൂന്ന് കക്ഷികളും വോട്ട് അഭ്യർഥിച്ച് സമീപിക്കുമെങ്കിലും വ്യക്തമായ രാഷ്ട്രീയമുള്ളതിനാൽ അതനുസരിച്ചാണ് സമ്മതിദാനം വിനിയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.