കളമശ്ശേരി: പരാതിയുമായി സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡറുകൾ അക്രമാസക്തരായി. സംഘർഷത്തിൽ നാട്ടുകാർക്കും പൊലീസിനും പരിക്കേറ്റു. കളമശ്ശേരി സ്റ്റേഷനുമുന്നിൽ രാത്രി ഒമ്പതരയോടെയാണ് സംഭവം.
ഞായറാഴ്ച ട്രാൻസ്ജെൻഡറുകളിൽ ഒരാൾ താമസസ്ഥലത്തുവെച്ച് മറ്റൊരാളെ കളിയാക്കുകയും വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്തു. ഇതിനെതിരെ സ്റ്റേഷനിലെത്തി ഇവർ പരാതി നൽകി.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഇയാൾ വീണ്ടും താമസസ്ഥലത്തെത്തി ശല്യംചെയ്തതായി കാട്ടി വീണ്ടും പരാതി നൽകി. പരാതിയിൽ പറയുന്നയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ സ്റ്റേഷനിൽ സംഘടിതമായെത്തി ബഹളംവെച്ചു. തുടർന്ന് സ്റ്റേഷന് പുറത്തിറങ്ങിയ ഇവർ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർക്കുനേരെ തിരിയുകയും അക്രമാസക്തരാവുകയുമായിരുന്നു. ഇതോടെയാണ് ലാത്തിവീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.