മ​ട്ടാ​ഞ്ചേ​രി മഹാജനവാടി കെട്ടിടം  ഭാഗികമായി തകർന്നു 

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി​യി​ലെ ഏ​റെ പ​ഴ​ക്ക​മു​ള്ള മ​ഹാ​ജ​ന​വാ​ടി കെ​ട്ടി​ട​ത്തി​​െൻറ ഒ​രു ഭാ​ഗം ത​ക​ർ​ന്നു​വീ​ണു. ഹാ​ജി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹീം സേ​ട്ട് ട്ര​സ്​​റ്റി​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​ര​ണ്ടു​നി​ല കെ​ട്ടി​ടം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ കെ​ട്ടി​ട​ത്തി​​െൻറ ചെ​റി​യൊ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു. 

ജീ​ർ​ണ​ത ക​ണ​ക്കി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ഇ​വി​ടെ​നി​ന്ന്​ മാ​റ്റി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​േ​ട്ടാ​ടെ​യാ​ണ് കെ​ട്ടി​ട​ത്തി​​െൻറ തെ​ക്കു​ഭാ​ഗം റോ​ഡി​ലേ​ക്ക് ത​ക​ർ​ന്നു​വീ​ണ​ത്. ആ ​സ​മ​യം ആ​രും റോ​ഡി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​വി​ൻ​സ​െൻറി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി റോ​ഡി​ൽ​നി​ന്ന്​ കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ൾ നീ​ക്കി. കെ​ട്ടി​ടം ചൊ​വ്വാ​ഴ്ച പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റു​മെ​ന്ന് കൗ​ൺ​സി​ല​ർ ടി.​കെ. അ​ഷ്റ​ഫ് അ​റി​യി​ച്ചു. 

Tags:    
News Summary - Kochi Building collapsed-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.