മട്ടാഞ്ചേരി മഹാജനവാടി കെട്ടിടം ഭാഗികമായി തകർന്നു
text_fieldsമട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ ഏറെ പഴക്കമുള്ള മഹാജനവാടി കെട്ടിടത്തിെൻറ ഒരു ഭാഗം തകർന്നുവീണു. ഹാജി അഹമ്മദ് ഇബ്രാഹീം സേട്ട് ട്രസ്റ്റിെൻറ ഉടമസ്ഥതയിലുള്ളതാണ് ഈ രണ്ടുനില കെട്ടിടം. വർഷങ്ങൾക്കുമുമ്പ് കെട്ടിടത്തിെൻറ ചെറിയൊരു ഭാഗം ഇടിഞ്ഞുവീണു.
ജീർണത കണക്കിലെടുത്ത് കെട്ടിടത്തിൽ താമസിക്കുന്നവരെ ഇവിടെനിന്ന് മാറ്റിയിരുന്നു. തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് കെട്ടിടത്തിെൻറ തെക്കുഭാഗം റോഡിലേക്ക് തകർന്നുവീണത്. ആ സമയം ആരും റോഡിൽ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
അഗ്നിസുരക്ഷാസേനയും സബ് ഇൻസ്പെക്ടർ എം. വിൻസെൻറിെൻറ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി റോഡിൽനിന്ന് കെട്ടിടാവശിഷ്ടങ്ങൾ നീക്കി. കെട്ടിടം ചൊവ്വാഴ്ച പൂർണമായും പൊളിച്ചുമാറ്റുമെന്ന് കൗൺസിലർ ടി.കെ. അഷ്റഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.