പള്ളിക്കര: ഇന്‍ഫോപാര്‍ക്ക്-കരിമുകള്‍ റോഡില്‍ മെംബര്പടിക്ക് സമീപം വഴിയരികില്‍ കൊല്ലം സ്വദേശി കെ. ദിവാകരന് നായരുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം കിടന്ന സ്ഥലത്തുനിന്ന് നാല് കി.മീ. മാറി തൃക്കാക്കര ജഡ്ജ്മുക്ക് റോഡില്‍നിന്ന് ഇദ്ദേഹത്തിെൻറ ചെരിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. ഇത് മകന് തിരിച്ചറിഞ്ഞു. ഇദ്ദേഹം യാത്രചെയ്ത ഓട്ടോ ഡ്രൈവറെ ചോദ്യംചെയ്തു.
ദിവാകരന് നായര്‍ സഞ്ചരിച്ച ഇടങ്ങളില്‍ തിങ്കളാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കി. തൃക്കാക്കരയിലുള്ള സഹോദരെൻറ വീട്ടിലും താമസിക്കാന്‍ മുറിയന്വേഷിച്ച് കളമശ്ശേരി, പത്തടിപ്പാലം എന്നിവിടങ്ങളിലും ഓട്ടോയില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇവിടെയെല്ലാം പൊലീസ് പരിശോധന നടത്തി. മൊബൈല്‍ ഫോണും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്. മൊബൈലില്‍ വന്ന കാളുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.
മൃതദേഹത്തിെൻറ മുഖത്തും ഇടതുനെറ്റിയിലും വയറ്റിലും മുറിവുകള്‍ കണ്ടെത്തിയതിന് പുറമെ ശരീരത്തില്‍ പലയിടത്തും ഉരഞ്ഞ പാടുകളുള്ളതായും ഇന്‍ക്വസ്റ്റ് തയാറാക്കിയ ഇന്‍ഫോപാര്‍ക്ക് പൊലീസ് പറഞ്ഞു. ഇദ്ദേഹം സഞ്ചരിച്ച കാർ കാക്കനാട് സണ്‍റൈസിന് സമീപത്തെ വർക്ക്ഷോപ്പില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കേടായതിനെത്തുടര്‍ന്ന് നന്നാക്കാന്‍ നല്‍കിയതാണ്.
മെംബര്പടിക്ക് സമീപം കെ.എസ്.ഇ.ബി വക സ്ഥലത്തിെൻറ ഗേറ്റിനോട് ചേര്‍ന്ന് ഞായറാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. പ്രഭാതസവാരിക്കിറങ്ങിയവരാണ് വിവരം ഇന്‍ഫോപാര്‍ക്ക് പൊലീസില്‍ അറിയിച്ചത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.