പള്ളിക്കര: കൊല്ലം സ്വദേശി ദിവാകരന് നായരെ (64) ബ്രഹ്മപുരത്ത് പൊതുനിരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിലധികം തവണ ദിവാകരനെ തേടിയെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരാണിവര്‍. ദിവാകരെൻറ മൃതദേഹം കണ്ടെത്തിയതിെൻറ തലേന്നാള്‍ ഈ സംഘം കൊച്ചിയിലെത്താന്‍ സഞ്ചരിച്ച കാര്‍ കോട്ടയത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കോട്ടയം ഭാഗത്ത് ഉപേക്ഷിച്ചനിലയിലായിരുന്നു കാര്‍.
ദിവാകരന് എത്തിയ തൃക്കാക്കര പൈപ്പ് ലൈനിലെ വീട്ടിലും ഇടപ്പള്ളി പത്തടിപ്പാലത്തും പിന്തുടര്ന്ന് എത്തിയത് ഒരേ കാര്തന്നെയാെണന്നും അത് കോട്ടയം സ്വദേശിയുടേതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
കസ്റ്റഡിയിലായവരില്‍ ഒരാള്‍ ദിവാകരെൻറ ബന്ധുവാണെന്ന് സൂചനയുണ്ട്. എന്നാല്‍, ദിവാകരന് നായരുടെ കാണാതായ മൊബൈല്‍ ഫോണും ബാഗും രേഖകളും കണ്ടെടുക്കാന്‍ പൊലീസിനായിട്ടില്ല. കൊലപാതകമാണെന്ന നിഗമനത്തില്‍തന്നെയാണ് പൊലീസിെൻറ അന്വേഷണം മുറുകുന്നത്. ഇൻഫോപാര്‍ക്ക് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിെല പ്രത്യേക സ്ക്വാഡ് രണ്ട് വിഭാഗമായി തിരിഞ്ഞ് കൊല്ലം, കോട്ടയം മേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയ സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി അംഗത്തെ മൊഴി രേഖപ്പെടുത്തിയശേഷം ബുധനാഴ്ച രാത്രി എട്ടോടെ വിട്ടയച്ചു. മരിക്കുന്നതിന് തൊട്ടുമുമ്പ് ദിവാകരന് നായരും സി.പി.എം നേതാവുമായി ടെലിഫോണില്‍ പലതവണ സംസാരിച്ചെന്ന കെണ്ടത്തലിെൻറ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. ഇവര്‍ ഒരുമിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
മരണവുമായി ബന്ധപ്പെടുത്തി സി.പി.എം നേതാവിനെതിരെ മറ്റുതെളിെവാന്നും ലഭിക്കാത്തതിനാലാണ് വിളിക്കുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് വിട്ടയച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയായിരുന്നു ദിവാകരന് നായരുടെ മൃതദേഹം കരിമുകള്‍ ഇന്‍ഫോപാര്‍ക്ക് റോഡില്‍ ബ്രഹ്മപുരത്ത് കെ.എസ്.ഇ.ബിയുടെ സ്ഥലത്തിന് സമീപം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.