പള്ളിക്കര: പള്ളിക്കര മനക്കകടവില്‍ സ്വകാര്യബസ് തടഞ്ഞ് വടിവാൾകൊണ്ട് ബസിെൻറ ഹെഡ്ലൈറ്റും ഡോര്‍ ഗ്ലാസും വെട്ടിപ്പൊട്ടിച്ചും ഡ്രൈവറെ ആക്രമിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാലംഗ സംഘത്തില്‍ രണ്ടുപേരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു.
തണ്ണിശ്ശേരിമൂല പെയ്ക്കാട് വീട്ടില്‍ രഞ്ജിത്ത് (25), വെസ്റ്റ് മോറക്കാല ചെയ്കോത്ത് വീട്ടില്‍ പ്രവീണ്‍ (21) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് എഴോടെ എറണാകുളത്തുനിന്ന് മൂവാറ്റുപുഴക്ക് പോയ ബസ് തടഞ്ഞുനിര്‍ത്തിയാണ് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം വിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. രാവിലെ എറണാകുളത്തേക്ക് പോകുന്ന വഴി പള്ളിക്കര മനക്കകടവ് റോഡില്‍ പ്രതികള്‍ സഞ്ചരിച്ച ഓട്ടോക്ക് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയ തര്‍ക്കത്തെത്തുടര്‍ന്നാണ് വൈകീട്ട് വാഹനം തടഞ്ഞ് ആക്രമിച്ചത്.
അറസ്റ്റിലായ രഞ്ജിത്ത് നേരത്തേയും അടിപിടിക്കേസുകളില്‍ പ്രതിയാണ്. പ്രതികളെ സ്ഥലത്തു കൊണ്ടുപോയി തെളിവെടുത്തു. വടിവാളും കണ്ടെടുത്തിട്ടുണ്ട്. കോലഞ്ചേരി കോടതിയില്‍ ഹാജരാക്കി. കുന്നത്തുനാട് സബ്ഇന്‍സ്പെക്ടര്‍ ലി.ടി. ഷാജെൻറ നേതൃത്വത്തില്‍ എസ്.ഐ പി.ബി. സത്യന്, എ.എസ്.ഐ ഹരിദാസ്, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.