പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പേഴാട്, തൊടാക്കയം നിവാസികള്‍ കാട്ടാനയുടെ ആക്രമണം ഭയന്ന് നാടുവിടുന്നു. ഈ ഭാഗങ്ങളില്‍ പകല്‍പോലും ആനകള്‍ ഇറങ്ങി കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ വീടൊഴിഞ്ഞുപോകുന്നത്.
തെങ്ങ്, റബര്‍, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികള്‍ നടത്തിയാണ് നൂറിലധികം കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. കൃഷി ആന നശിപ്പിക്കാന്‍ തുടങ്ങിയതോടെ ഇവിടുത്തുകാരുടെ ജീവിതം ദുസ്സഹമായി. കൃഷി നശിപ്പിക്കുന്നത് കൂടാതെ വീടും ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ആളുകള്‍ മറ്റു ദിക്കുകളിലേക്ക് പലായനം ചെയ്തു തുടങ്ങിയത്. യാത്ര സൗകര്യം തീരെയില്ലാത്ത ഈ മേഖലയില്‍ കാല്‍നട മാത്രമേ സാധിക്കൂ. റോഡിനിരുവശവും കാടായതിനാല്‍ ഏതുസമയവും കാട്ടാനകളുടെ ആക്രമണം നേരിടാവുന്ന സ്ഥിതിയാണ്.
ഭൂതത്താന്‍കെട്ടില്‍നിന്ന് അങ്കമാലി ഭാഗത്തേക്ക് വനാര്‍ത്തിയിലെ കനാലിനു കുറുകെ നിര്‍മിച്ചിരിക്കുന്ന ആനപ്പാലത്തിലൂടെയാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത്. സ്രാമ്പിക്കല്‍ പുത്തന്‍പുര ബേസിലിെൻറ മോട്ടോര്‍പുരയും 400 റബര്‍ മരങ്ങളും തെങ്ങയം തമ്പാെൻറ വീടും ആനകള്‍ നശിപ്പിച്ചു.
ഇവയുടെ ശല്യം അവസാനിപ്പിക്കാനും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കാനും നടപടി ഉണ്ടാകണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം തോമസ് കെ. ജോര്‍ജ് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.