വൈപ്പിൻ: വേലിയേറ്റം ശക്തമായതോടെ തീരപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിൽ മുങ്ങി. വിവിധ പഞ്ചായത്തുകളിലെ നിരവധി വീടുകളാണ് വെള്ളം കയറിയത്. ഞാറക്കൽ, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലാണ് സ്ഥിതി രൂക്ഷം.
കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച്റോഡ് വേലിയേറ്റ വെള്ളക്കെട്ടിൽ മുങ്ങി. റോഡിന്റെ ഉയരക്കുറവാണ് ഇവിടത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. ഏതാനും ദിവസംമുമ്പാണ് ഈ ഭാഗത്ത് റോഡിൽ വെള്ളം കയറിക്കിടന്ന സമയത്ത് ബീച്ചിൽനിന്ന് തിരിച്ചുവന്ന കാർ ദിശതെറ്റി ചെമ്മീൻകെട്ടിൽ വീണത്. ഈ ഭാഗത്ത് റോഡിന്റെയും പാർശ്വഭിത്തിയുടെയും ഉയരം വർധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളത്താംകുളങ്ങര കടപ്പുറത്തുനിന്ന് സംസ്ഥാനപാതയിൽ എത്തണമെങ്കിൽ മുട്ടോളം വെള്ളത്തിൽ നീന്തണം. സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്. വെള്ളപ്പൊക്കം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ ജനപ്രതിനിധികളെയും മറ്റും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.