വൈപ്പിൻ: കാൽനടക്കാർക്ക് അപകടകരമായ രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്ന പോസ്റ്റ് നീക്കം ചെയ്തു. കഴിഞ്ഞദിവസം റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് നടപടി. എടവനക്കാട് ഹൈസ്കൂൾ സ്റ്റോപ്പിന് സമീപത്തെ പോസ്റ്റാണ് മാറ്റിയത്. പോസ്റ്റുകളും സ്റ്റേ കമ്പികളും ട്രാൻസ്ഫോർമറും നടപ്പാതയുടെ ഒത്ത നടുവിൽ നിൽക്കുന്ന സ്ഥിതിയായിരുന്നു.
നടപ്പാതയിൽ നിൽക്കുന്ന പോസ്റ്റിന് താങ്ങായി മറ്റൊരു പോസ്റ്റും ഉണ്ടായിരുന്നു. ഇവക്കിടയിലൂടെ കടന്നുപോകുന്നവർ രണ്ട് പോസ്റ്റിനും ഇടയിൽ കുടുങ്ങുന്ന സാഹചര്യം ചിത്രം സഹിതം പ്രസിദ്ധീകരിച്ചിരുന്നു. സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പാതയോരത്ത് നടപ്പാത നിർമിച്ചിരുന്നെങ്കിലും പലയിടത്തും പോസ്റ്റുകൾ മാറ്റാതെയാണ് ജോലികൾ നടത്തിയത്. പൊതുമരാമത്ത്, വൈദ്യുതി വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.