പി​ടി​കൂ​ടി​യ ബോ​ട്ടു​ക​ൾ

ചെറുമത്സ്യ ബന്ധനം; മുനമ്പത്ത് ബോട്ടുകൾ പിടികൂടി

വൈപ്പിൻ: ചെറുമത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്‍റെ നടപടി തുടരുന്നു. ചെറുമത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൂടി പിടികൂടി അഞ്ച് ലക്ഷം രൂപ പിഴയും 1,85,995 രൂപ മത്സ്യം ലേലം ചെയ്ത തുകയും അടക്കം 6,85,995 രൂപ അടപ്പിച്ചു.

ഗോഡ്സ് വേ-2 , കിങ്സൺ എന്നീ ബോട്ടുകളാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്. സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് (10 സെന്‍റീമീറ്റർ) ഇല്ലാത്ത 3000 കിലോ കിളിമീൻ ഗോഡ്സ് വേ ബോട്ടിൽനിന്നും 8100 കിലോ കിങ്സൺ ബോട്ടിൽനിന്നും കണ്ടെടുത്തു.

വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ പി. അനീഷ്, മറൈൻ എൻഫോഴ്സ്മെന്‍റ് എസ്.ഐമാരായ സംഗീത് ജോബ്, വി. ജയേഷ്, ഹെഡ് ഗാർഡ് രാഗേഷ്, റെസ്ക്യൂ ഗാർഡുമാരായ ഷെല്ലൻ, പ്രസാദ്, ഉദയരാജ്, സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്. 

Tags:    
News Summary - fishing; boats were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.