വൈപ്പിൻ: ചെറായി ബീച്ചിനടുത്ത് കദളി ചെങ്കദളി എന്ന പേരില്‍ ഒരു ബാര്‍ബര്‍ ഷോപ്പുണ്ട്. ആ കടക്കുള്ളിൽ നിറയെ ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറിന്റെ ചിത്രങ്ങൾ. ലതാജി ഫാൻ ആയ വൈപ്പിൻ സ്വദേശി ജോയ് അറക്കലിന്റെതാണ് ഷോപ്പ്. ആ പേരിനു പിന്നിലും അദ്ദേഹത്തിന് ഒരു കഥ പറയാനുണ്ട്. "ലതാജിയുടെ പാട്ടുകള്‍ ചെറുപ്പം തൊട്ടേ ഇഷ്ടമാണ്. ലതാജി മരിച്ചതിനു ശേഷം കട തുടങ്ങിയതിനാൽ അവരുടെ പേര് ഷോപ്പിന് ഇടാം എന്ന് കരുതി.
എന്നാൽ അങ്ങനെ ഒരു പേരിട്ടാല്‍ സ്ത്രീകള്‍ക്കു മാത്രം എന്ന രീതിയിൽ ചുരുങ്ങുമെന്നും പുരുഷന്മാർ കയറില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞതുകൊണ്ടാണ് ലതാജി മലയാളത്തിൽ പാടിയ ഹിറ്റ് സോങ്ങിന്റെ വരികൾ കടക്ക് പേരായി നൽകിയത്.
സ്വന്തമായുള്ള പിക്ക് അപ്പ് വാനിന് ഇദ്ദേഹം ലതാജി എന്ന പേര് നൽകി. പാട്ടുകാരൻ അല്ലെങ്കിലും നല്ലൊരു സംഗീത ആസ്വാദകൻ ആണെന്ന് സ്വയം പരിചയപ്പെടുത്തും. ലതാജി, റഫി പാട്ടുകേട്ട് ഇരുവരുടെയും ആരാധകനായി. ലത മങ്കേഷ്കറുടെ ശബ്ദത്തോടു പ്രിയം കൂടുതലാണ്. ഗായികയുടെ ചിത്രം പതിപ്പിച്ച വാഹനവുമായാണ് കേരളത്തിൽ പലസ്ഥലത്തും കറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.