വൈപ്പിൻ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മട്ടാഞ്ചേരി കോമ്പാറമുക്ക് എം.കെ.എസ് പറമ്പ് ഭാഗത്ത് പുതുങ്ങാശ്ശേരി വീട്ടിൽ വസീമിനെയാണ് (21) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം സ്വദേശിയായ വീട്ടമ്മക്ക് ആറുലക്ഷത്തോളം രൂപയാണ് നഷ്ടമായത്.
ഓൺലൈൻ ടാസ്ക്കിലൂടെ വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാഗ്ദാനം വിശ്വസിച്ചാണ് വീട്ടമ്മ ഇവരുമായി ബന്ധപ്പെട്ടത്. തട്ടിപ്പുസംഘം പരിചയപ്പെടുത്തിയ ടെലഗ്രാം ആപ് വഴി വിവിധ ടാസ്ക്കുകളിലൂടെ ഓൺലൈൻ വഴി അയച്ചു തരുന്ന സ്ഥാപനങ്ങളുടെ റേറ്റിങ് ഇടുകയായിരുന്നു ആദ്യ ജോലി. വിശ്വാസമാർജിക്കാൻ ചെറിയ തുകകൾ സംഘം പ്രതിഫലമായി നൽകി. പിന്നീട് പെയ്ഡ് ടാസ്ക്കുകൾ നൽകി.
തട്ടിപ്പ് സംഘം അയച്ചുനൽകിയ യു.പി.ഐ ഐ.ഡികളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾ തിരികെ കൊടുത്തു. വീണ്ടും കൂടുതൽ പണം നിക്ഷേപിച്ചത് തിരികെ ആവശ്യപ്പെട്ട സമയം കൂടുതൽ തുക നിക്ഷേപിച്ചെങ്കിൽ മാത്രമേ ആദ്യം നിക്ഷേപിച്ച തുക തിരികെ നൽകുകയുള്ളൂ എന്നും ചെയ്ത ടാസ്ക്കുകളിൽ തെറ്റുണ്ടെന്നും അതിനാൽ ഫൈൻ അടക്കണമെന്നും പറഞ്ഞാണ് പലതവണകളായി വലിയ തുക സംഘം ഈടാക്കിയത്.
വീട്ടമ്മയിൽനിന്ന് നഷ്ടപ്പെട്ട പണത്തിന്റെ കുറച്ചുഭാഗം തന്റെ അക്കൗണ്ടിലേക്ക് എത്തിയത് ചെക്ക് വഴി പിൻവലിച്ച് തട്ടിപ്പു സംഘത്തിന് ഒത്താശ ചെയ്ത ആളെയാണ് ഞാറക്കൽ പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.