ചെ​റു​മീ​ന്‍ മ​ത്സ്യ ബ​ന്ധ​ന​ത്തി​നിടെ ഫി​ഷ​റീ​സ് വ​കു​പ്പ് പി​ടി​കൂ​ടി​യ വ​ഞ്ചി​ക​ള്‍

അനധികൃത മത്സ്യബന്ധനം: ആറ് വഞ്ചികള്‍ പിടികൂടി

വൈപ്പിന്‍: ചെറുമീന്‍ മത്സ്യ ബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെ കര്‍ശന നടപടി. ചെറുമത്സ്യ ബന്ധനം നടത്തിയ ആറ് വഞ്ചികള്‍ ഫിഷറീസ് വകുപ്പ് പിടികൂടി. മത്സ്യമേഖലയെ തകര്‍ക്കുന്ന ചെറു മത്സ്യ ബന്ധനം തടയുന്നതിന് ഫിഷറീസ് വകുപ്പിന്റെ റെയ്ഡ് തുടരുകയാണ്.

ചെല്ലാനം, കാളമുക്ക് വള്ളക്കടവ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ചെല്ലാനത്ത് നിന്ന് നാല് വള്ളങ്ങളും വള്ളക്കടവ് നിന്ന് രണ്ട് വള്ളങ്ങളുമാണ് പിടികൂടിയത്. 3000 കിലോയോളം ചെറു മത്സ്യം കടലില്‍ കളഞ്ഞു. തുറവൂര്‍ സ്വദേശികളായ ജോണ്‍സണ്‍, ജോസഫ് ചെല്ലാനം സ്വദേശികളായ ജോസഫ്, കെ.ജെ. ജേക്കബ്, കെ.എസ്. ആന്റണി ആലപ്പുഴ സ്വദേശി ഫ്രാന്‍സിസ് എന്നിവരുടെ വഞ്ചികളാണ് പിടികൂടിയത്.

ഉടമകളെ നടപടികള്‍ക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മുമ്പാകെ ഹാജരാക്കി. 95,000 രൂപ പിഴ ഈടാക്കി. ചെറു മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്ന വഞ്ചികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ് എന്നിവ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

വൈപ്പിന്‍ ഫിഷറീസ് അസി.ഡയറക്ടര്‍ പി.അനീഷ്, ഇടുക്കി അസി. ഡയറക്ടര്‍ ജോയ്‌സ് എബ്രഹാം, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് വി. ജയേഷ്, കോസ്റ്റല്‍ പൊലീസ് സി.പി.ഒമാരായ അഫ്ഷര്‍, സുനില്‍ , ജസ്റ്റിന്‍,സീ ഗാര്‍ഡുമാരായ ഗോപാലകൃഷ്ണന്‍, ഷെല്ലന്‍, പ്രസാദ്, വിനു എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യ സംഘം ആണ് റെയ്ഡ് നടത്തിയത്.

Tags:    
News Summary - Illegal fishing: Six boats seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.