പു​തു​വ​ത്സ​രാ​ഘോ​ഷം; ചെ​റാ​യി, കു​ഴു​പ്പി​ള്ളി, മു​ന​മ്പം ബീ​ച്ചു​ക​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

വൈ​പ്പി​ൻ: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചെ​റാ​യി, കു​ഴു​പ്പി​ള്ളി, മു​ന​മ്പം ബീ​ച്ചു​ക​ളി​ലെ ജ​ന​ത്തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മു​ന​മ്പം പൊ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ശേ​ഷം വൈ​പ്പി​ൻ മു​ന​മ്പം സം​സ്ഥാ​ന​പാ​ത​യി​ൽ​നി​ന്ന്​ ചെ​റാ​യി ബീ​ച്ച് റോ​ഡി​ലൂ​ടെ ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ചെ​റാ​യി ബീ​ച്ചി​ലെ​ത്തി ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്റെ ഇ​ട​തു​ഭാ​ഗ​ത്ത് സൗ​ക​ര്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണം.

മ​ട​ങ്ങി​പ്പോ​കു​മ്പോ​ൾ മു​ന്നോ​ട്ടു മാ​ത്രം സ​ഞ്ച​രി​ച്ച് ര​ക്‌​തേ​ശ്വ​രി ബീ​ച്ച് റോ​ഡ്, കു​ഴു​പ്പി​ള്ളി -പ​ള്ള​ത്താം​കു​ള​ങ്ങ​ര ബീ​ച്ച് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സം​സ്ഥാ​ന​പാ​ത​യി​ലെ​ത്ത​ണം. പ്ര​ധാ​ന റോ​ഡി​ൽ​നി​ന്ന്​ ബീ​ച്ച് റോ​ഡി​ലെ ബീ​ച്ച് ജ​ങ്​​ഷ​നി​ൽ എ​ത്തി വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ന്റെ ഇ​ട​തു​ഭാ​ഗ​ത്ത് സൗ​ക​ര്യ​മു​ള്ള​യി​ട​ത്ത് മാ​ത്രം പാ​ർ​ക്ക് ചെ​യ്യ​ണം.

തി​രി​കെ പോ​കു​മ്പോ​ൾ മു​ന്നോ​ട്ടു മാ​ത്രം സ​ഞ്ച​രി​ച്ച് മു​ന​മ്പം ബീ​ച്ച് റോ​ഡ് ഐ.​ആ​ർ വ​ള​വ് വ​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ പ്ര​വേ​ശി​ക്ക​ണം. ക​രു​ത്ത​ല​യി​ൽ​നി​ന്ന്​ പ​ടി​ഞ്ഞാ​റോ​ട്ട് ബീ​ച്ച് റോ​ഡി​ലൂ​ടെ വ​ൺ​വേ ഗ​താ​ഗ​തം ആ​യി​രി​ക്കും. ഈ ​വ​ഴി​യി​ലൂ​ടെ പു​റ​ത്തേ​ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.

ചെ​റാ​യി ബീ​ച്ചി​ലെ ഹോം​സ്റ്റേ​ക​ൾ, റി​സോ​ർ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​റി​ക​ൾ ബു​ക്ക് ചെ​യ്ത​വ​ർ മൂ​ന്നി​ന്​ മു​മ്പാ​യി ചെ​ക്ക് ഇ​ൻ ചെ​യ്യ​ണം. ബീ​ച്ചി​ൽ മ​ദ്യ​പാ​നം, ല​ഹ​രി ഉ​പ​യോ​ഗം എ​ന്നി​വ ക​ണ്ടെ​ത്താ​ൻ ഷാ​ഡോ പൊ​ലീ​സ് ഉ​ണ്ടാ​കും.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളി​ലും അ​മി​ത ശ​ബ്ദ​ത്തി​ൽ ഉ​ച്ച​ഭാ​ഷി​ണി​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത് ഗ​താ​ഗ​ത ത​ട​സ്സം ഉ​ണ്ടാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കി ചി​ല​വ് വാ​ഹ​ന ഉ​ട​മ​ക​ളി​ൽ​നി​ന്ന്​ ഈ​ടാ​ക്കും.

Tags:    
News Summary - New Year's Eve Traffic control at Cherai, Kushupilli and Munambam beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.