വൈപ്പിന്‍: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ കബളിപ്പിച്ച് അപരിചിതനായ യുവാവ് രണ്ട് ലക്ഷം രൂപയുമായി മുങ്ങിയ സംഭവത്തില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പ്രതിയെ സംബന്ധിച്ച് പൊലീസിെൻറ കൈയിലുള്ള ഏകതെളിവ് ജീവനക്കാരിയെ വിളിച്ച ഫോണ്‍ നമ്പര്‍ മാത്രമായിരുന്നു.
എന്നാല്‍, ഈ ഫോണ്‍ ആകട്ടെ പ്രതി മോഷ്ടിച്ചെടുത്തതാണെന്നാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ജീവനക്കാരി പണം കൈമാറിയ സ്ഥലത്തുള്ള സി.സി.ടി.വി കാമറകളിലെ ഫൂട്ടേജ് പൊലിസ് പരിശോധിച്ചെങ്കിലും യുവാവിനെയും ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച സ്കൂട്ടറിെൻറ നമ്പറും വ്യക്തമല്ല. ജീവനക്കാരിയാകട്ടെ പ്രതിയെ ഇതിനുമുമ്പ് കണ്ടിട്ടുമില്ല.
തെൻറ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ഞാറക്കലെ ഒരു ഫൈനാന്‍സ് എന്ന സ്ഥാപനത്തില്‍ 190000 രൂപക്ക് പണയം വെച്ചിട്ടുണ്ടെന്നും അത് തിരികെ എടുക്കാന്‍ രണ്ട്ലക്ഷം രൂപ തന്നാല്‍ പണയം മറിച്ച് ഇവിേടക്ക് മാറ്റാമെന്ന് ജീവനക്കാരിയെ ഫോണില്‍ പറഞ്ഞ് ഫലിപ്പിച്ചായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.