വൈപ്പിന്‍: പുതുതായി രണ്ടു വലിയ റോ റോ ജങ്കാര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ജനകീയ കൂട്ടായ്മ മേയര്‍ക്ക് നിവേദനം നല്കി. സെപ്റ്റംബര്‍ മാസത്തിലും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. ഒരു മാസക്കാലമായി. സേതുസാഗര്‍ -1 റോ റോ ജങ്കാര്‍ സാങ്കേതിക തകരാര്‍ കാരണം സര്‍വിസ് നിർത്തിയിട്ട്.
രാവിലെ മുതല്‍ ഇരുകരയിലേക്കും ആളുകള്‍ വലിയ യാത്ര ദുരിതമാണ് നേരിടുന്നത്. കൊച്ചി ബിനാലെയോടനുബന്ധിച്ചും, ന്യൂ ഇയര്‍ പ്രമാണിച്ചും ഫെറിയില്‍ വന്‍ ഗതാഗതം ഉണ്ടാവുന്നത് കണക്കാക്കി ബോള്‍ഗാട്ടി-ഐലൻഡ് കണ്ടെയ്നര്‍ സര്‍വിസിന് വേണ്ടി നിര്‍മിച്ച 56 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുള്ള റോ റോ ആദിശങ്കര ജങ്കാര്‍ നിലവില്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്നും ബോള്‍ഗാട്ടിയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. വൈപ്പിന്‍ റോ റോ ജെട്ടിയില്‍ തടസ്സങ്ങളുള്ളതിനാല്‍ ഇത് അടുപ്പിക്കാന്‍ കഴിയുന്നില്ല.
നിലവിലുള്ള 2 റോ റോ ജങ്കാറുകളും സ്പെയറായി നിലനിര്‍ത്തി 24 മണിക്കൂറും ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറി റോ റോ സര്‍വിസ് നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.