രണ്ടു വലിയ റോ റോ ജങ്കാര്‍ നിർമിക്കണമെന്ന് ആവശ്യം
text_fieldsവൈപ്പിന്‍: പുതുതായി രണ്ടു വലിയ റോ റോ ജങ്കാര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ജനകീയ കൂട്ടായ്മ മേയര്‍ക്ക് നിവേദനം നല്കി. സെപ്റ്റംബര്‍ മാസത്തിലും ഇതേ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു. ഒരു മാസക്കാലമായി. സേതുസാഗര്‍ -1 റോ റോ ജങ്കാര്‍ സാങ്കേതിക തകരാര്‍ കാരണം സര്‍വിസ് നിർത്തിയിട്ട്.
രാവിലെ മുതല്‍ ഇരുകരയിലേക്കും ആളുകള്‍ വലിയ യാത്ര ദുരിതമാണ് നേരിടുന്നത്. കൊച്ചി ബിനാലെയോടനുബന്ധിച്ചും, ന്യൂ ഇയര്‍ പ്രമാണിച്ചും ഫെറിയില്‍ വന്‍ ഗതാഗതം ഉണ്ടാവുന്നത് കണക്കാക്കി ബോള്‍ഗാട്ടി-ഐലൻഡ് കണ്ടെയ്നര്‍ സര്‍വിസിന് വേണ്ടി നിര്‍മിച്ച 56 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുള്ള റോ റോ ആദിശങ്കര ജങ്കാര്‍ നിലവില്‍ ഫോര്‍ട്ട് കൊച്ചിയില്‍നിന്നും ബോള്‍ഗാട്ടിയിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. വൈപ്പിന്‍ റോ റോ ജെട്ടിയില്‍ തടസ്സങ്ങളുള്ളതിനാല്‍ ഇത് അടുപ്പിക്കാന്‍ കഴിയുന്നില്ല.
നിലവിലുള്ള 2 റോ റോ ജങ്കാറുകളും സ്പെയറായി നിലനിര്‍ത്തി 24 മണിക്കൂറും ഫോര്‍ട്ട്കൊച്ചി-വൈപ്പിന്‍ ഫെറി റോ റോ സര്‍വിസ് നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.