സഹകരണ ബാങ്ക് പെൻഷൻകാരുടെ കലക്ടറേറ്റ് മാർച്ചും ധർണയും നാളെ

കൊല്ലം: കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സഹകരണബാങ്ക് പെൻഷൻകാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും. കൊല്ലം കലക്ടറേറ്റ് മാർച്ചും ധർണയും രാവിലെ 10ന് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാശ്രയ പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്ന സഹകരണ പെൻഷൻകാർക്ക് നിഷേധിക്കപ്പെട്ട ക്ഷാമബത്ത ഉൾപ്പെടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി സർക്കാറിന്‍റെ പരിഗണനക്കായി നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ജി. ശശിധരൻ, ജില്ല പ്രസിഡന്‍റ് കെ. വിജയൻപിള്ള, സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, സുരേഷ്ബാബു, ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ....must.... ഇസ്​ലാമിയ കോളജ് പ്രവേശനം കൊല്ലം: കൊല്ലം ഇസ്​ലാമിയ കോളജിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഭിമുഖം ബുധനാഴ്ച നടക്കും. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ഇസ്​ലാമിക പഠനത്തോടൊപ്പം ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോഴ്സുകളാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം രാവിലെ ഒമ്പതിന് പ്രവേശന പരീക്ഷക്കും അഭിമുഖത്തിനുമായി നെടുമ്പന കുരീപ്പള്ളിയിലുള്ള കോളജിൽ എത്തണം. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9847958006, 7593888195, 9744687510, 8943509345.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.