Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 11:58 PM GMT Updated On
date_range 23 May 2022 11:58 PM GMTസഹകരണ ബാങ്ക് പെൻഷൻകാരുടെ കലക്ടറേറ്റ് മാർച്ചും ധർണയും നാളെ
text_fieldsbookmark_border
കൊല്ലം: കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ സഹകരണബാങ്ക് പെൻഷൻകാർ ബുധനാഴ്ച സംസ്ഥാന വ്യാപകമായി കലക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും. കൊല്ലം കലക്ടറേറ്റ് മാർച്ചും ധർണയും രാവിലെ 10ന് ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്വാശ്രയ പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ വാങ്ങുന്ന സഹകരണ പെൻഷൻകാർക്ക് നിഷേധിക്കപ്പെട്ട ക്ഷാമബത്ത ഉൾപ്പെടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പെൻഷൻ കാലോചിതമായി പരിഷ്കരിക്കുക, മെഡിക്കൽ ആനുകൂല്യങ്ങൾ വർധിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉൾപ്പെടുത്തി സർക്കാറിന്‍റെ പരിഗണനക്കായി നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.ജി. ശശിധരൻ, ജില്ല പ്രസിഡന്‍റ് കെ. വിജയൻപിള്ള, സെക്രട്ടറി പ്രബോധ് എസ്. കണ്ടച്ചിറ, സുരേഷ്ബാബു, ഷാജഹാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ....must.... ഇസ്ലാമിയ കോളജ് പ്രവേശനം കൊല്ലം: കൊല്ലം ഇസ്ലാമിയ കോളജിലെ പുതിയ അധ്യയന വർഷത്തേക്കുള്ള അഭിമുഖം ബുധനാഴ്ച നടക്കും. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് ഇസ്ലാമിക പഠനത്തോടൊപ്പം ഹ്യുമാനിറ്റീസ്, കോമേഴ്‌സ് കോഴ്സുകളാണുള്ളത്. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ രക്ഷാകർത്താക്കളോടൊപ്പം രാവിലെ ഒമ്പതിന് പ്രവേശന പരീക്ഷക്കും അഭിമുഖത്തിനുമായി നെടുമ്പന കുരീപ്പള്ളിയിലുള്ള കോളജിൽ എത്തണം. രജിസ്ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9847958006, 7593888195, 9744687510, 8943509345.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story