ശാസ്താംകോട്ട: ബി.ആർ.സിയുടെ നേതൃത്വത്തിൽ പനപ്പെട്ടി പ്രാദേശിക പ്രതിഭ കേന്ദ്രത്തിൽ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ. ഗീത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പ്രീതാകുമാരി അധ്യക്ഷതവഹിച്ചു. കവിയും നാടൻപാട്ട് കലാകാരനുമായ ബാലമുരളീകൃഷ്ണ കുട്ടികളുമായി സംവദിച്ചു. സ്പെഷലിസ്റ്റ് അധ്യാപകരായ പ്രഭാവതി, രേണുക, നെവിൻ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കുട നിർമാണപരിശീലനം നൽകി. ബി.പി.സി കിഷോർ കെ. കൊച്ചയ്യം, സബീന, ബുഷ്‌റ, ശരണ്യ എന്നിവർ സംസാരിച്ചു. ----------------------------- പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം ശാസ്താംകോട്ട: പട്ടികജാതി വികസന വകുപ്പിന്‍റെ പരിധിയിൽ ആൺകുട്ടികൾക്കായുള്ള ശാസ്താംകോട്ട, പെൺകുട്ടികൾക്കായുള്ള കുന്നത്തൂർ പോരുവഴി പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി-വർഗ, ജനറൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ ശാസ്താംകോട്ട ബ്ലോക്ക് പട്ടിക ജാതിവികസന ഓഫിസിൽ നൽകണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം, യൂനിഫോം, ട്യൂഷൻ സൗകര്യം എന്നിവ സൗജന്യമായിരിക്കും. ഫോൺ: 7025934821.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.