ഓയൂർ: വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. 17 അംഗ ഭരണസമിതിയിൽ വെൽഫെയർ പാർട്ടി ഉൾപ്പെടെ യു.ഡി.എഫ് -എട്ട്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ധാർമികത നഷ്ടപ്പെട്ട ഇടതുപക്ഷം ബി.ജെ.പി പിന്തുണയോടെ ഭരണം നടത്തുന്നത് അപഹാസ്യമാണെന്നും ജനങ്ങളുടെ വികാരം മാനിക്കാതെ പ്ലാന്‍റുകാർക്ക് അടിമപ്പണി ചെയ്യാനാണ് ഈ അവിഹിത കൂട്ടുകെട്ടെന്നും കോൺഗ്രസ് പാർലമെന്‍ററി ലീഡർ പി.ആർ. സന്തോഷ് പറഞ്ഞു. മെംബർമാരായ സഹിദ്, വട്ടപ്പാറ നിസാർ, ജുമൈരിയാബീവി, സമീന, മെഹറുനിസ, ജസീന ജമീൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. -------------------------- അധ്യാപക ഒഴിവ് കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ കണക്ക്, ഇംഗ്ലീഷ്, അറബിക്, സോഷ്യൽ സയൻസ് വിഷയങ്ങളിലും എൽ.പി-യു.പി വിഭാഗത്തിലും അധ്യാപകരുടെയും എഫ്.ടി.എമ്മിന്‍റെയും ഒഴിവുണ്ട്. അഭിമുഖം 26ന് രാവിലെ 10ന് നടക്കും. കടയ്ക്കൽ: ഗവ. വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ് വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, കണക്ക്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.