കോടതികളുടെ പ്രവൃത്തിസമയം കൂട്ടണം -കെ.സി.ജെ.എസ്.എ.എ

കൊല്ലം: കേരളത്തിലെ കോടതികളുടെ പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30 വരെയാക്കണ മെന്ന് കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ (കെ.സി.ജെ.എസ്.എ) സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി കൂടിയ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. രാവിലെ സംസ്ഥാന പ്രസിഡന്‍റ്​ പി.എൻ. വിശ്വനാഥൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ ഓൾ ഇന്ത്യ ജുഡീഷ്യൽ എംപ്ലോയീസ് കോൺഫെഡറേഷൻ പ്രസിഡന്‍റ്​ ബി. ലക്ഷ്മറെഡ്ഡി ഉദ്ഘാടനം ചെയ്തു. നാഗേഷ്, മനോഹർ, ജസ്റ്റിൻ മാർട്ടിൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. ബാലസുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ടും ട്രഷറർ സി.ആർ. രാജേന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. ജനസംഖ്യാനുപാതികമായി മജിസ്ട്രേറ്റ് കോടതികൾ അനുവദിക്കുക, കോടതികളുടെ ഭൗതിക സാഹചര്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക, മൊബൈൽ കോടതികൾ പൂർണ ഫസ്റ്റ് ക്ലാസ് കോടതികളാക്കുക എന്നീ ആവശ്യങ്ങളിൽ പ്രമേയം അവതരിപ്പിച്ചു. ഞായറാഴ്ച നടക്കുന്ന സമ്മേളനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് കെ. ബാബു ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.ജി. അജിത്കുമാർ മുഖ്യാതിഥിയാകും. സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.