ട്രോളിങ്​ നിരോധനം; യോഗം നാളെ

കൊല്ലം: ട്രോളിങ്​ നിരോധനത്തിനുള്ള മുന്നൊരുക്കങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച വൈകീട്ട്​ 3.30ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേരുമെന്ന് കലക്ടര്‍ അഫ്​സാന പർവീൺ അറിയിച്ചു. ആനുകൂല്യ വിതരണം കൊല്ലം: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ആനുകൂല്യവിതരണം തിങ്കളാഴ്ച രാവിലെ 10.30ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസര്‍ അറിയിച്ചു. അപ്രന്‍റിസ്ഷിപ് ട്രേഡ് ടെസ്റ്റ് കൊല്ലം: വ്യവസായിക പരിശീലന വകുപ്പിന്‍റെ ആര്‍.ഐ സെന്‍ററിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ അപ്രന്‍റിസ്ഷിപ് പൂര്‍ത്തിയാക്കിയവര്‍ക്ക് അപ്രന്‍റിസ്ഷിപ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. apprenticeshipindia.org പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ നാല്. ഫോൺ: 9633749363, 9747591306.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.