അഖിലേന്ത്യ അവകാശദിനം: എഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തി

കൊല്ലം: അഖിലേന്ത്യ അവകാശ ദിനാചരണത്തിന്‍റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.റ്റി.ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ല, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിനുശേഷം ചേർന്ന യോഗം എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ശാസ്താംകോട്ടയിൽ എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. സുശീല ഉദ്ഘാടനം ചെയ്‌തു. കരുനാഗപ്പള്ളിയിൽ എഫ്.എസ്.ഇ.റ്റി.ഒ ജില്ല സെക്രട്ടറി എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്‌തു. കൊട്ടാരക്കരയിൽ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം റ്റി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്‌തു. പുനലൂരിൽ കെ.എസ്.റ്റി.എ ജില്ല ജോയന്‍റ്​ സെക്രട്ടറി പി.കെ. അശോകൻ, പത്തനാപുരത്ത് എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ്​ എം.എസ്. ബിജു എന്നിവർ ഉദ്ഘാടനം ചെയ്‌തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.