ചവറ ഹൈടെക് സ്‌കൂള്‍ കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

ചവറ: യു.പി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ആധുനിക കെട്ടിടം തിങ്കളാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ അങ്കണത്തിലെ ചടങ്ങിൽ സുജിത്ത് വിജയന്‍ പിള്ള എം.എൽ.എ അധ്യക്ഷത വഹിക്കും. നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് തുപ്പാശ്ശേരി, തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ തങ്കച്ചി പ്രഭാകരന്‍, മറ്റ്​ ജനപ്രതിനിധികള്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, ഹെഡ്മിസ്ട്രസ് എസ്. കൃഷ്ണകുമാരി, ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. അറബിക്​ അധ്യാപക ഒഴിവ് ഓച്ചിറ: തഴവ കുതിരപ്പന്തി ഗവ. എല്‍.പി സ്‌കൂളില്‍ ഫുള്‍ടൈം ജൂനിയര്‍ അറബിക് ടീച്ചറുടെ താല്‍ക്കാലിക ഒഴിവുണ്ട്. കെ.ടെറ്റ് നിര്‍ബന്ധം. യോഗ്യതയുള്ളവര്‍ 31ന് രാവിലെ 11ന്​ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.