പുനലൂർ: തെന്മല പഞ്ചായത്തിലെ നാലാം വാർഡിലെ നാൽപതാം മൈൽ മേഖലയിൽ ചെന്നായ മനുഷ്യനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നു. ഇതിനകം ഒരാളെയും നിരവധി കന്നുകാലികളെയും ചെന്നായ കടിച്ച് പരിക്കേൽപിച്ചു. ഗാന്ധിജി നഗറിൽ മീതു ഭവനിൽ സുരേഷിന്‍റെ (56) കൈ കഴിഞ്ഞ ദിവസം ചെന്നായ കടിച്ചുമുറിച്ചു. വൈകീട്ട് വീടിനു മുന്നിൽ ഇരിക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സയും പേവിഷബാധക്കുള്ള കുത്തിവെപ്പും എടുത്തു. ഈ ഭാഗത്തുള്ള പല വീടുകളിലെയും വളർത്തുമൃഗങ്ങളെയും പലദിവസങ്ങളിലായി ചെന്നായ കടിച്ചു. വെള്ളിയാഴ്ച രാവിലെ മുരുകൻകോവിൽ ഭാഗത്ത് ദേശീയ പാതയിലൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന ചിലരെയും ചെന്നായ ആക്രമിക്കാൻ ശ്രമിച്ചു. കഴിഞ്ഞ വർഷം ഇതുപോലെ തെന്മല ജങ്ഷനിൽ നിരവധിയാളുകളെയും വളർത്തുമൃഗങ്ങളെയും ചെന്നായ ആക്രമിച്ചിരുന്നു. അവസാനം വനവകുപ്പ് കെണിവെച്ച് ചെന്നായയെ പിടികൂടി കാട്ടിൽ വിടുകയായിരുന്നു. ചെന്നായയുടെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടി വാർഡിലുള്ളവർ തെന്മല വനം റേഞ്ച് ഓഫിസർക്ക് പരാതി നൽകി. മീൻ കയറ്റി വന്ന ലോറി മറിഞ്ഞു പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി തെന്മല ഒന്നാംവളവിൽ മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് സ്വദേശി നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ഡാം റോഡിൽ ഇറക്കം ഇറങ്ങിവന്ന ലോറി കൊടുവളവിൽ റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് കുറെനേരം ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. തൊട്ടുമുന്നിലുള്ള കൊക്കയിലേക്ക് പോകുന്നതിന് മുമ്പ് ലോറി പെട്ടെന്ന് വെട്ടിത്തിരിച്ചതോടെയായിരുന്നു അപകടം. കണ്ടെയ്നർ ഭദ്രമായിരുന്നതിനാൽ മറ്റ് നാശങ്ങൾ ഒഴിവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.