കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം

കടയ്ക്കൽ: ചിതറ പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള വിതരണ പദ്ധതി വേങ്കോട് യു.പി.എസിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ എം.എസ്. മുരളി അധ്യക്ഷത വഹിച്ചു. ജലജീവൻ പദ്ധതി പ്രകാരം 20.3 കോടി രൂപ മുടക്കി പഞ്ചായത്തിൽ 8236 ഗാർഹിക കണക്​ഷനുകളാണ് നൽകുക. വൈസ് പ്രസിഡന്‍റ്​ ആർ.എം. രജിത, വാട്ടർ അതോറിറ്റി ബോർഡ് അംഗം ഉഷാലയം ശിവരാജൻ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജെ. നജീബത്ത്, പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ മടത്തറ അനിൽ, എൻ.എസ്. ഷീന, അമ്മൂട്ടി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ. ഉഷ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അസീന, അരുൺകുമാർ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ അനിതകുമാരി, അസി.​ എൻജിനീയർ സുലൈഖ, പഞ്ചായത്തംഗങ്ങളായ ചിതറ മുരളി, രാജീവ് കൂരാപ്പള്ളി, ലക്ഷ്മി പ്രസാദ്, അൻസർ തലവരമ്പ്, സന്തോഷ് വളവുപച്ച, പഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ എന്നിവർ സംസാരിച്ചു. പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകളെന്ന് നഗരസഭ അധ്യക്ഷൻ കൊട്ടാരക്കര: തമിഴ്നാട് പുളിയറയിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുന്നത് തെറ്റായ വാർത്തകളെന്ന് നഗരസഭ അധ്യക്ഷൻ എ. ഷാജു. ആർ. ബാലകൃഷ്ണപിള്ളയുടെ ചിതാഭസ്​മനിമജ്ജനവുമായി ബന്ധപ്പെട്ട് രാമേശ്വരത്ത് പോയി തിരികെ വരുമ്പോൾ പുളിയറയിൽ ഔദ്യോഗിക കാർ മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇതിന് പ്രതിപക്ഷത്തെയും പൊതുരംഗത്തെയും ചിലർ പറഞ്ഞ് പ്രചരിപ്പിക്കുന്നത് വാഹനത്തിൽ കഞ്ചാവ് കടത്തിയെന്നും ചട്ടം പാലിച്ചില്ലെന്നും മറ്റുമാണ്. ഇത് തെറ്റായ സന്ദേശമാണെന്ന് ചെയർമാൻ പറഞ്ഞു. പുളിയറയിലെ പൊലീസ്​ കാർ പരിശോധിച്ചിരുന്നു. ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചതിൽ ആർക്കും പരിക്കില്ലാത്തതിനാൽ ഒത്തുതീർപ്പിലെത്തിയതിനാൽ കേസായില്ല. നഗരസഭ സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ് കാർ ഇതരസംസ്ഥാനത്തിലേക്ക് കൊണ്ടുപോയതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ചെയർമാൻ പറഞ്ഞു. ഇതിനിടെ നഗരസഭാധ്യക്ഷൻ കാർ ദുരുപയോഗം ചെ​െയ്തന്ന് ആരോപിച്ച് കേരള കോൺഗ്രസ്​ (ബി) ഉഷാ വിഭാഗവും മറ്റൊരു പൊതുപ്രവർത്തകനും വിജിലൻസിന് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.