എൻ.ജി.ഒ യൂനിയൻ പ്രകടനം നടത്തി

കൊല്ലം: ജലസേചന വകുപ്പിലെ മിനിസ്റ്റീരിയൽ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക, അസി. എൻജിനീയർ തസ്‌തികയിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള തടസ്സം നീക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂനിയൻ ജലസേചന വകുപ്പ് ഡിവിഷൻ ഓഫിസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. കൊട്ടാരക്കരയിൽ യൂനിയൻ ജില്ല സെക്രട്ടറി വി.ആർ. അജു, ചവറയിൽ ജില്ല ട്രഷറർ ബി. സുജിത്, തെന്മലയിൽ ജില്ല വൈസ് പ്രസിഡന്‍റ് എം.എസ്. ബിജു, ശാസ്താംകോട്ടയിൽ കുന്നത്തൂർ ഏരിയ സെക്രട്ടറി എൻ. രതീഷ്, പുനലൂരിൽ ഏരിയ സെക്രട്ടറി എം. ഷഹീർ എന്നിവർ ഉദ്ഘാടനം ചെയ്തു. പരമാവധി ദിവസം തൊഴിൽ നൽകാൻ ആവശ്യമായ തോട്ടണ്ടി ഉറപ്പാക്കണം-കാഷ്യൂ വർക്കേഴ്സ് സെന്‍റർ കൊല്ലം: കോർപറേഷൻ, കാപെക്സ് ഫാക്ടറികളിൽ പരമാവധി ദിവസം തൊഴിൽ നൽകാൻ ആവശ്യമായ തോട്ടണ്ടി ഉറപ്പാക്കുക, ചെറുകിട വ്യവസായികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പലിശ സബ്‌സിഡി ഉൾപ്പെടെയുള്ള പാക്കേജുകൾ ബാങ്കുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ശക്തമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ശക്തമായ സമരപ്രക്ഷോഭം നടത്താൻ കേരള കാഷ്യൂ വർക്കേഴ്സ് സെന്‍റർ (സി.ഐ.ടി.യു) തീരുമാനിച്ചു. കശുവണ്ടി തൊഴിലാളികളുടെ സംസ്ഥാന കൺവെൻഷൻ 22ന് കൊല്ലം ഇ. കാസിം സ്മാരകഹാളിൽ നടത്തും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. കൺവെൻഷനും സമരപരിപാടികളിലും എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്ന് സെന്‍റർ പ്രസിഡന്‍റ് കെ. രാജഗോപാലും ആക്ടിങ് ജനറൽ സെക്രട്ടറി ബി. തുളസീധരകുറുപ്പും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.