ഉപരോധ സമരം

ഇരവിപുരം: കോർപറേഷൻ വടക്കേവിള സോണൽ ഓഫിസ് അസി. എൻജിനീയറെയും ഓവർസിയർമാരെയും കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആരംഭിച്ചെങ്കിലും പള്ളിമുക്ക് സീനാസ് - കളിലുമുക്ക് റോഡ് എഗ്രിമെന്‍റ് വെച്ച് മാസങ്ങളായിട്ടും വർക്ക് ആരംഭിക്കാത്തതിനാണ് ഉപരോധം. കൗൺസിലർമാരായ എം. സജീവ്, നെസിമ ഷിഹാബ്, മുഹമ്മദ് റോഷൻ, സഫീർ സലീം, അശോക് കുമാർ എന്നിവർ നേതൃത്വം നല്കി. രണ്ടാഴ്ചക്കകം പരിഹാരം കാണാമെന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.