വയോധികയെ മകൾ മർദിച്ച സംഭവം: മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കൊല്ലം: പത്തനാപുരത്ത് മകൾ വയോധികയായ മാതാവിനെ കെട്ടിയിട്ട് മർദിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. മർദനം ചോദ്യം ചെയ്ത പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്നം വാർഡ് അംഗത്തിനും മർദനമേറ്റതായി പരാതി ഉയർന്നു. ഞായറാഴ്ച ഉച്ചയോടെ പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് മാതാവായ ലീലാമ്മയെ മർദിച്ചത്. വീട് തട്ടിയെടുക്കുന്നതിനുവേണ്ടിയാണ് മർദനമെന്നാണ്​ ആരോപണം. വീട്ടുമുറ്റത്തുള്ള ഇരുമ്പുതൂണിൽ കെട്ടിയിട്ടാണ് മർദിച്ചത്. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിലാണ്. വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ കമീഷൻ കൊല്ലം സിറ്റിങ്​ ഇന്ന് കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി ചൊവ്വാഴ്ച രാവിലെ പത്തരക്ക് കൊല്ലം ഗവ.ഗെസ്റ്റ് ഹൗസിൽ സിറ്റിങ്​ നടത്തുമെന്ന് കമീഷൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.