ബി.ജെ.​പി സംസ്ഥാന കൗൺസിൽ അംഗം രാജിവെച്ചു

കൊല്ലം: ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാറിനെതിരായ പരാതികൾ നേതൃത്വം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച്​ ബി.ജെ.​പി സംസ്ഥാന കൗൺസിൽ അംഗം സി.ബി. പ്രദീഷ്​ പദവി രാജിവച്ചു. പണപ്പിരിവിൽ ഡോക്ടറേറ്റ്​ എടുത്തവരോടൊപ്പമാണ്​ ജില്ല പ്രസിഡന്‍റ്​. അതിനൊപ്പം സാമ്പത്തിക സമാഹരണത്തിൽ സുതാര്യത പുലർത്തുന്നുമില്ല. പ്രവർത്തകരുടെ വികാരം മാനിക്കാതെയുള്ള തീരുമാനം മൂലം മുതിർന്ന നേതാക്കളടക്കം പാർട്ടി പ്രവർത്തനത്തിൽ നിന്ന്​ വിട്ടുനിൽക്കുകയാണ്​. ശബരിമല, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നയത്തിന്​ വിരുദ്ധമായ നിലപാടാണ്​ പ്രസിഡന്‍റ്​ കൈക്കൊണ്ടതെന്നും പ്രദീഷ്​ ആരോപിക്കുന്നു. പാർട്ടിയിലെത്തി മൂന്നു വർഷം കൊണ്ട്​ പ്രസിഡന്‍റായ ഗോപകുമാറിന്​ പ്രവർത്തകരെ ആരെയും അറിയില്ല. സാമുദായിക നേതാവുകൂടിയായ അദ്ദേഹത്തിനെതിരായ പരാതികൾ നേതൃത്വം പരിഗണിക്കാത്തതിനു പിന്നിൽ ബാഹ്യശക്തിയായ സാമുദായിക നേതാവിന്‍റെ പിന്തുണയാണെന്ന സം​ശയമുണ്ട്​. പാർട്ടിക്ക്​ ലഭിച്ച കയർബോർഡ്​ അംഗത്വം സംഘടനയുമായി ഒരു ബന്ധവുമില്ലാത്തയാൾക്കാണ്​ നൽകിയത്​. പ്രസിഡന്‍റിന്‍റെ ഇത്തരം സമീപനങ്ങളെക്കുറിച്ച്​ രേഖാമൂലം സംസ്ഥാന നേതൃത്വത്തിനടക്കം പരാതി നൽകിയിട്ടും നടപടികൾ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.