ഓച്ചിറ: കെ.ആർ.ഡി.എ, സ്നേഹസേന എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന യുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ചെലവിൽ 50 ശൗചാലയങ്ങൾ നിർമിച്ചുനൽകുന്ന പദ്ധതി തുടങ്ങി. ആദ്യ ശൗചാലയ നിർമാണത്തിന്‍റെ ശിലാസ്ഥാപനം കെ.ആർ.ഡി.എ ചെയർമാൻ എം. ഇബ്രാഹിംകുട്ടി നിർവഹിച്ചു. ഡോ. കെ.എം. അനിൽ മുഹമ്മദ്, രാധാകൃഷ്ണപിള്ള, നൗഫൽ പുത്തൻപുരക്കൽ, ഉത്രാടം സുരേഷ്, സുബി കൊതിയൻസ്, നിസാർ ആണോലി, സലിംഖാൻ, ഫസൽ അഹമ്മദ്, നവാസ് കല്ലേലിഭാഗം എന്നിവർ സംസാരിച്ചു. ആദ്യഘട്ടം തെരഞ്ഞെടുത്ത 10 ഗുണഭോക്താക്കൾക്ക് നാല് ആഴ്ചക്കുള്ളിൽ ശുചിമുറി പൂർത്തിയാക്കി നൽകും. നേരേത്ത 29 കുടുംബങ്ങൾക്ക് ശുചിമുറികൾ നിർമിച്ചുനൽകിയതായി പദ്ധതി കോഓഡിനേറ്റർ ഡോ. അനിൽ മുഹമ്മദ് പറഞ്ഞു. അധ്യാപക ഒഴിവ് ഓച്ചിറ: ഓച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി.വിഭാഗത്തിൽ എൽ.പി.എസ്.ടി, ഫുൾ ടൈം ജൂനിയർ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.