നടപ്പാത ഉദ്ഘാടനം ചെയ്തു

കുന്നിക്കോട്: തലവൂർ പഞ്ചായത്തിലെ നെടുവന്നൂർ വാർഡിൽ മുതുകുന്നം കോളനിയിലെ നടപ്പാത ഗതാഗതയോഗ്യമാക്കി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തില്‍ നിന്ന് 20 ലക്ഷം രൂപ ​െചലവഴിച്ചാണ് പാത നവീകരിച്ചത്‌. ജില്ല പഞ്ചായത്ത് അംഗം അനന്തുപിള്ള ഉദ്ഘാടനം ചെയ്തു. നാൽപതോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാത എറെ നാളായി തകര്‍ന്ന നിലയിലായിരുന്നു. പലപ്പോഴും ആളുകള്‍ കിലോമീറ്ററുകള്‍ നടന്നാണ് പ്രധാന പാതയിലേക്ക് എത്തിയിരുന്നത്. തലവൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ് വി.എസ്. കലാദേവി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സുനിൽ നെടുവന്നൂർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഗായത്രി ദേവി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.