സാമ്പത്തികസഹായം നല്‍കണം

കൊല്ലം: കൊട്ടിയത്ത് കെട്ടിടനിര്‍മാണത്തിനിടെ അപകടത്തില്‍ മരിച്ച രണ്ട് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കണമെന്ന് അണ്ണാ ഡി.എച്ച്.ആര്‍.എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ്​ സജി കൊല്ലം ആവശ്യപ്പെട്ടു. വെറ്ററിനറി ആംബുലന്‍സ് ഫ്ലാഗ് ഓഫും താക്കോല്‍ദാനവും വ്യാഴാഴ്​ച കൊല്ലം: ജില്ല വെറ്ററിനറി കേന്ദ്രത്തിന് മുൻ എം.പി കെ. സോമപ്രസാദിന്‍റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നല്‍കുന്ന വെറ്ററിനറി ആംബുലന്‍സിന്‍റെ ഫ്ലാഗ് ഓഫ് വ്യാഴാഴ്​ച രാവിലെ 10.30 ന് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ. സോമപ്രസാദ് അധ്യക്ഷത വഹിക്കും. ആംബുലന്‍സിന്‍റെ താക്കോല്‍ദാനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സാം കെ. ഡാനിയേല്‍ കലക്ടര്‍ അഫ്സാന പര്‍വീണിന് നല്‍കി നിര്‍വഹിക്കും. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗം ഹണി ബെഞ്ചമിന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.