പോക്​സോ കേസിൽ ക്ഷീരസംഘം ജീവനക്കാരൻ അറസ്റ്റിൽ

അഞ്ചൽ: വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷത്തോളം 17 വയസ്സുകാരിയെ പീഡിപ്പിച്ചുവന്ന ക്ഷീരസംഘം ജീവനക്കാരനെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ വടമൺ ഉഷമന്ദിരത്തിൽ അഭിജിത്ത് (27) ആണ് അറസ്റ്റിലായത്. വിവാഹം കഴിക്കാമെന്നുള്ള വാഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയതിനെ തുടർന്ന് പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതുകണ്ട പെൺകുട്ടിയുടെ മാതാവ് ഓടിയെത്തി ദേഹത്ത് തീ പടരുന്നതിനുമുമ്പേ കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനെത്തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന്, ബന്ധുക്കളും മറ്റും വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവാവ് പിന്മാറുകയായിരുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയെ അനുനയിപ്പിച്ച് അഞ്ചൽ, പുനലൂർ എന്നിവിടങ്ങളിലുള്ള വിവിധ ലോഡ്ജുകളിലും പെൺകുട്ടിയുടെ ആൾത്താമസമില്ലാത്ത ബന്ധുവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.