പ്രതിഷേധ സംഗമം നടത്തി

ഓയൂർ: പ്രകൃതിയെയും വിശ്വാസത്തെയും സംരക്ഷിക്കുന്നതിനായി ആയിരവില്ലി പാറക്ക് കൈകോർത്തുകൊണ്ട് പ്രതിഷേധസംഗമം നടത്തി. സംഗമവും വൃക്ഷത്തൈ നടീലും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയൽ ഉദ്ഘാടനം ചെയ്തു. ആയിരവില്ലി ക്ഷേത്രം പ്രസിഡന്‍റ് ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു ചെറിയവെളിനല്ലൂർ, ജില്ല പഞ്ചായത്തംഗം ഷൈൻകുമാർ, ബ്ലോക്ക് അംഗങ്ങളായ ജി. വിക്രമൻ, കരിങ്ങന്നൂർ സുഷമ, മുൻ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ. മജീദ്, വാർഡ് അംഗങ്ങളായ മുഹമ്മദ് റഷീദ്, താജുദ്ദീൻ, എസ്​. ഷീജ എന്നിവർ സംസാരിച്ചു. കൊട്ടാരക്കര ചന്തയുടെ പുനർനിർമാണം; ഒരാഴ്ചക്കകം ടെൻഡർ നടപടി ആരംഭിക്കും കൊട്ടാരക്കര: കൊട്ടാരക്കര ചന്തയുടെ പുനർ നിർമാണത്തിൽ ഒരാഴ്ചക്കകം ടെൻഡർ നടപടി ആരംഭിക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ച അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് ചന്തയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുക. നിലവിലെ കോൺക്രീറ്റ് കെട്ടിടവുമായി ചേർന്ന് പുതിയ നിർമാണം നടക്കും. രണ്ടുനില കെട്ടിടമാണ് ഉദ്ദേശിച്ചിരിക്കുന്നത്. രണ്ടാമത്തെ നില മത്സ്യവിൽപനകേന്ദ്രമാണ്. ഒന്നാം നിലയിൽ ഷോപ്പുകളും പച്ചക്കറി വിൽപന കേന്ദ്രവുമാണ്. ബാത്ത്റൂം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നിലവിലെ ഷീറ്റിട്ട മത്സ്യച്ചന്ത പൊളിച്ചുമാറ്റും. 25 കാറുകൾ ഇടാനുള്ള വാഹന പാർക്കിങ് സൗകര്യമുണ്ടായിരിക്കും. അർധഗോളാകൃതിയിലാണ് വാഹനങ്ങൾ ചന്തയിലൂടെ കടന്നുപോകുന്നത്. ടെൻഡർ നടപടി കഴിഞ്ഞാൽ ഒരു വർഷത്തിനകം ചന്തയുടെ നിർമാണം പൂർത്തിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.