കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗം എൻ.എസ്.എസ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണം നടത്തി. പ്രിൻസിപ്പൽ എം. നാസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ കെ.എസ്. ബാലു, റെജി മത്തായി, പ്രശാന്ത്, ജൂബി, സന്ധ്യ, ബിനി, വന്ദന, സിമി തോമസ്, ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു കിണറ്റിൽ അകപ്പെട്ട കാട്ടുപന്നിയെ വെടിവെച്ചു കൊന്നു കടയ്ക്കൽ: കൃഷി നശിപ്പിക്കുന്ന ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്ത് പ്രസിഡന്‍റുമാർക്ക് ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇട്ടിവയിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി. അമൃതയുടെ ഉത്തരവിനെ തുടർന്നാണ് വെടിവെച്ചത്. പ്രസിഡന്‍റിന്‍റെ സ്വന്തം വാർഡായ തുടയന്നൂർ വട്ടപ്പാട് ബെന്നിതോമസിന്‍റെ ഉപയോഗ ശൂന്യമായ കിണറ്റിൽ അകപ്പെട്ട മൂന്നു വയസ്സോളം വരുന്ന പന്നിയെയാണ് വെടിവെച്ചു കൊന്നത്. കൊട്ടാരക്കരയിൽനിന്നെത്തിയ പ്രസാദ് സാമുവൽ മൂന്ന് റൗണ്ട് വെടിവെച്ചാണ് പന്നിയെ കൊന്നത്. ഇട്ടിവ പഞ്ചായത്തിൽ ഉടനീളം കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവിടെയുള്ള കോട്ടുക്കൽ ജില്ല കൃഷിഫാം, ചിതറ ഓയിൽ ഫാം എസ്റ്റേറ്റ് എന്നിവിടങ്ങളിലെ കാടുപിടിച്ച് കിടക്കുന്ന ഏക്കർ കണക്കിന് പ്രദേശങ്ങൾ കാട്ടുപന്നികളുടെ ആവാസകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.