റോഡിനു കുറുകെ മരം വീണു

ശാസ്താംകോട്ട: ഭരണിക്കാവ് - കൊട്ടാരക്കര സംസ്ഥാന പാതയിൽ പറമ്പ് ജങ്​ഷനിൽ റോഡിനു കുറുകെ വീണ കൂറ്റൻ മരം ഫയർഫോഴ്സ് മുറിച്ചു മാറ്റി. വർഷങ്ങളായി പഴക്കമുള്ള മാവ് വ്യാഴാഴ്ച രാവിലെയാണ്​ റോഡിനു കുറുകെ വീണത്. ശാസ്താംകോട്ട ​െപാലീസ് അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്​നിശമനസേന എത്തി രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് മുറിച്ചു മാറ്റിയത്. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫിസർ സജീവിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ മനോജ്, ഷാനവാസ്, ഷിനാസ്‌, രാജേഷ്്​ ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ ജയപ്രകാശ്, ഹോം ഗാർഡ് ശിവപ്രസാദ്, രാജു എന്നിവർ പങ്കെടുത്തു. ഫോട്ടോ: ഫയർഫോഴ്സ് മുറിച്ചുമാറ്റിയ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.