കൊല്ലം: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയെന്ന കേസിൽ പ്രതിയെ വെറുതെവിട്ടു. ഇളമ്പള്ളൂർ കുരീപ്പള്ളി നാരായണ വിലാസത്തിൽ രാകേഷിനെയാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ. സുധാകാന്ത് വിട്ടയച്ചത്.
2022 ജൂലൈ 22 ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘം പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയതിൽ വീടിന്റെ കോമ്പൗണ്ടിനു ഉള്ളിൽ കഞ്ചാവ് ചെടി കണ്ടെത്തി എന്നതായിരുന്നു കേസ്. തെളിവുകളുടെ അഭാവത്തിൽ പ്രതിക്കെതിരായ കുറ്റം നിലനിൽക്കില്ലെന്നു കണ്ടാണ് കോടതി പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഭിഭാഷകരായ കൊട്ടിയം എൻ. അജിത്കുമാർ, മഞ്ജു പ്രഭാകരൻ, ആർ.ശ്രീരഞ്ജു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.