കൊല്ലം: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി തൊടിയൂര്‍ കല്ലേലിഭാഗം തടത്തില്‍ കെ. രാഘവന്റെ (99) സംസ്കാരം നടത്തി. വിവിധ സമരങ്ങളില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്കിലെ രണ്ട് സ്വാതന്ത്ര്യസമര സേനാനികളില്‍ ഒരാളാണ് വിടവാങ്ങിയത്. മുഖ്യമന്ത്രിക്ക് വേണ്ടി കരുനാഗപ്പള്ളി തഹസില്‍ദാര്‍ പി. ഷിബു, കേരളസര്‍ക്കാറിന് വേണ്ടി തഹസില്‍ദാര്‍ (എല്‍.ആര്) ആര്. സുശീല, ജില്ല ഭരണകൂടത്തിന് വേണ്ടി െഡപ്യൂട്ടി തഹസില്‍ദാര്‍ എ.ആര്. അനീഷ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്, മുന്‍ എം.എല്‍.എ ആര്. രാമചന്ദ്രന് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. െപാലീസ് ബഹുമതികളോടെ സംസ്കാരം നടത്തി. മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി കൊല്ലം: യുവാക്കളെ വ്യവസായരംഗത്തേക്ക് ആകര്‍ഷിക്കുന്നതിനായി മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതി ആരംഭിച്ചു. സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് നാനോ യൂനിറ്റുകള്‍ക്കുള്ള നൂതന പദ്ധതിയാണിത്. 10 ലക്ഷം രൂപ വരെ ചെലവ് വരുന്ന വ്യവസായ യൂനിറ്റുകള്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ ആനുകൂല്യം ലഭിക്കും. ഫോണ്‍: 9188127002, 0474-2748395.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.