ചെക്ക് കേസ്​: അന്തിമവിധിക്ക്​ മുമ്പ് താൽക്കാലിക ആശ്വാസം നൽകാൻ ഉത്തരവ്

കൊല്ലം: ചെക്ക് കേസിൽ അന്തിമവിധി വരുംമുമ്പ്​ വാദിക്ക്​ താൽക്കാലിക ആശ്വാസം നൽകാൻ കോടതി ഉത്തരവ്​. കൊല്ലം സ്വദേശി രോഹിണി രവീന്ദ്രനെതിരെ ചവറ സ്വദേശിനി നൽകിയ ചെക്ക് കേസിലാണ്​ അന്തിമ വിധി വരുംമുമ്പ്​ രണ്ട് ലക്ഷം രൂപ നൽകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവായത്​. ​െനഗോഷ്യബിൾ ഇൻസ്ട്രമെന്‍റ്​ ആക്സസ് സെക്​ഷൻ 143 (എ) പ്രകാരം ആദ്യമായാണ് ഇത്തരമൊരു ഉത്തരവ്. ബിസിനസ് ആവശ്യത്തിലേക്കായി പ്രതി വാദിയുടെ കൈയിൽ നിന്ന്​ 20 ലക്ഷം രൂപ വാങ്ങുകയും തുകയില്ലാത്ത ചെക്ക് നൽകി കബളിപ്പിച്ചു എന്നുമാണ്​ കേസ്​. അതിന്‍റെ പത്തുശതമാനം തുകയാണ്​ അനുവദിച്ചത്​. വാദി ഭാഗത്തിന് വേണ്ടി അഡ്വ. കല്ലട കെ.ജി. അലക്സാണ്ടർ ഹാജരായി. -------------------- 'കരിമണൽ ഖനനം സ്വകാര്യവത്​കരിക്കരുത്' കൊല്ലം: കരിമണൽ ഖനനവും അനുബന്ധവ്യവസായങ്ങളും സ്വകാര്യവത്​കരിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ഗാന്ധിയൻ കലക്ടീവ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല കൺവീനർ മേച്ചേഴത്ത് ഗിരീഷ്​കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ യോഹന്നാൻ ആന്‍റണി, ജില്ല കോഓഡിനേറ്റർ എ.ജെ. ഡിക്രൂസ്​, സുമൻജിത്ത് മിഷ, വസന്തകുമാർ കല്ലുംപുറം, എസ്​. ചന്ദ്രബാബു, മണ്ണൂർ ഷാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.